മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നല്ല താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് അതിനപ്പുറം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ വിഷയത്തില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിനെരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്ന് സ്പീക്കര്‍ എം.ബി രാജേഷിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്തിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/MB-Rajesh.jpg?resize=1200%2C642&ssl=1)