സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹരജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.
Related News
5000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐക്ക് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തൻപാറ സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജൻ്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. […]
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും…പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആരോഗ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജില്‍ […]
വാക്സിൻ വാങ്ങാൻ നടപടി തുടങ്ങി, വാക്സിൻ എല്ലാവരും സ്വീകരിക്കണം : മുഖ്യമന്ത്രി
സംസ്ഥാനത്ത് വാക്സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95 ശതമാനം രോഗ സാധ്യത വാക്സിൻ കുറയ്ക്കും.എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിൻ എടുത്തവർ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്സിൻ ലഭിക്കും. ആദ്യ ഡോസ് […]