ഇടുക്കി പണിക്കന്കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില് പെരിഞ്ചാംകുട്ടിയില് നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില് ഇയാള് ഒളിവില് കഴിയുകയായിരുന്നുവെന്നാണ് വിവരം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില് പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള് ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില് മൂന്ന് സ്ക്വാഡുകള് രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്ക്കെതിരെ സംശയം ഉയര്ന്നത്. അമ്മയെ ബിനോയി മര്ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില് ബന്ധുക്കള് നടത്തിയ പരിശോധനയില് ബിനോയിയുടെ വീടിന്റെ അടുക്കളയില് നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്ന്ന് നടത്തിയ പോസ്റ്റ്മോര്ട്ടത്തില് ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള് തകര്ന്നതായും പോസ്റ്റ്മോര്ട്ടത്തില് ഉണ്ടായിരുന്നു.
Related News
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്ച്ച് ആദ്യവാരം ഉണ്ടായേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര് ടീകാറാം മീണ. സംസ്ഥാനത്ത് 3,43,025 പുതിയ വോട്ടര്മാരുണ്ട്. 2,54,08,711 ഈ മാസം 30 നാണ് സംസ്ഥാനത്തെ അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 2,54,08,711 വോട്ടര്മാര്. ഇതില് 3,43,215 പുതിയ വോട്ടര്മാരാണ്. സമ്മതിദായകരുടെ എണ്ണത്തില് 1.37 ശതമാനം വര്ധനവുണ്ടായി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല് വോട്ടര്മാരുള്ളത്. തൊട്ടു പിന്നില് തിരുവനന്തപുരവും. 1,22,97,403 പുരുഷന്മാരും 1,31,11,189 സ്ത്രീകളുമാണ് വോട്ടര് പട്ടികയിലുള്ളത്. 119 ട്രാന്സ്ജന്ഡേഴ്സും ഇക്കുറി വോട്ടര് പട്ടികയിലുണ്ട്. […]
‘മണ്ഡല – മകരവിളക്ക് തീർത്ഥാടനം’: സുരക്ഷ ഒരുക്കാന് 13,000 പൊലീസുകാര്
ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള് സജ്ജമാക്കി കേരള പൊലീസ്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല് തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആകെ 13237 പൊലീസുകാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവരിൽ 7369 സന്നിധാനത്തും 3215 പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യും. സ്പെഷ്യൽ സെക്യൂരിറ്റി സോണായി ശബരിമലയും പരിസരവും പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 24 മണിക്കൂറും 134 സിസിടിവി ക്യാമറകള് സുരക്ഷയൊരുക്കും. ഇതരസംസ്ഥാനങ്ങളില് നിന്ന് എത്തുന്ന തീർത്ഥാടകരെ സഹായിക്കുന്നതിനും പ്രശ്നക്കാരെ തിരിച്ചറിയുന്നതിനും അവിടെ […]
രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ക്ലിഫ് ഹൗസിലേക്ക് ‘നൈറ്റ് മാര്ച്ചു’മായി യൂത്ത് കോണ്ഗ്രസ്
യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റില് പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്ച്ച്. വിടി ബല്റാമിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്ഗ്രസിന്റെ മാര്ച്ച്. നൂറുകണക്കിന് പ്രവര്ത്തകരാണ് യൂത്ത് കോണ്ഗ്രസിന്റെ സമരജ്വാലയില് പങ്കൈടുക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വന് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ലു വടിയും എറിഞ്ഞ് പൊലീസുകാരെ പ്രകൊപിപ്പിക്കാന് പ്രവര്ത്തകര് ശ്രമിച്ചു. പ്രതിഷേധക്കാര് ബാരിക്കേഡിന് മുകളില് തീപ്പന്തം സ്ഥാപിക്കുകയും മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്ഡുകള് തകര്ക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് മാര്ച്ചിലെ സംഘര്ഷത്തിലാണ് രാഹുല് മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. […]