തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് എല്‍.ഡി.എഫ് സര്‍ക്കാറിനെ ബാധിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശിവശങ്കര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന് ഉണ്ടായിരുന്ന എല്ലാ ചുമതലകളും നീക്കം ചെയ്തു. അതുകൊണ്ട് ശിവശങ്കറിന്‍റെ അറസ്റ്റ് കൊണ്ട് സര്‍ക്കാറിന് ഒരു പ്രശ്നവുമില്ലെന്നും കാനം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ദിവസം തോറും 12 മണിയാകുമ്ബോള്‍ പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.