ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം സംബന്ധിച്ച് ഉത്തരവ് ഉറക്കിയത്. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ രണ്ടാം ഉപഭരണാധികാരിയായും നിയമിച്ചിട്ടുണ്ട്.. ഷെയ്ഖ് മക്തൂമും ഷെയ്ഖ് അഹമ്മദും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മക്കളാണ്. യു എ ഇ ധനകാര്യമന്ത്രി കൂടിയായ ഷെയ്ഖ് മക്തൂം, നേരത്തേ ഉപഭരണാധികാരിയുടെ ചുമതല വഹിച്ചിരുന്നു.
Related News
വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൌണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന ആദായനികുതി വകുപ്പിനോട് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമാരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടക്കം17 പേരെ പ്രതി ചേര്‍ത്തു . ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ മുവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് മുന്‍കൂറായി പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതികളാക്കി.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ […]
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും
കല്‍പ്പറ്റ•വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിലധികം അമേഠി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യു.ഡി.എഫ് ഭരിച്ച് കുളം […]