India Kerala

നിലമ്പൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി

നിലമ്പൂര്‍ അകമ്പാടത്തും വിദ്യാര്‍ഥിയെ കാണാതായി. നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീനെയാണ് ഇന്നലെ മുതല്‍ കാണാതായത്. 9ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹീൻ രാവിലെ സ്കൂളിൽ പോയതാണെന്നും തിരിച്ചു വന്നില്ലെന്നും പൊലീസ്.

രക്ഷിതാവിന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ റെയിൽവേ സ്റ്റേഷനിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചു.