തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്‍പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് കമ്മിറ്റി കണ്‍വീനര്‍. അതേസമയം കോളജീയേറ്റ് വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കൊടികള്‍ അഴിച്ചുമാറ്റി.
