കോഴിക്കോട്: സെല്‍ഫി ഭ്രമത്തില്‍ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്ത്തുന്ന കണക്കാണ് ഫാമിലി മെഡിസിന് ആന്‍ഡ് പ്രൈമറി കെയറിന്‍െറ ജേണല്‍ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്ടോബറിനും 2017 നവംബറിനുമിടയില്‍ ലോകത്ത് സ്രാവിന്‍െറ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ആളുകളാണ് സെല്‍ഫി എടുക്കുന്നതിനിടയില്‍ മരണപ്പെട്ടതെന്നാണ് ജേണല്‍ പറയുന്നത്. ഈ കാലഘട്ടത്തില്‍ സ്രാവിന്‍െറ ആക്രമണത്തില്‍ 50നടുത്ത് ആളുകളാണ് കൊല്ലപ്പെട്ടതെങ്കില്‍ 259 പേര്‍ക്കാണ് സെല്‍ഫി മരണക്കുരുക്കായത്.
യുവാക്കളാണ് അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക് ശ്രമിക്കാറ്. വീണും, വെള്ളത്തില്‍ മുങ്ങിയും മറ്റ് അപകടങ്ങളില്‍പെട്ടുമാണ് മരണം നടക്കുന്നത്. മികച്ച ദൃശ്യമികവുള്ള ക്യാമറ അടങ്ങിയ പുതു തലമുറ സ്മാര്‍ട്ട് േഫാണുകള്‍ വ്യാപകമായതോടെ ആളുകളില്‍ സെല്‍ഫിയെടുക്കുന്ന ശീലവും വര്‍ധിച്ചു. സെല്‍ഫി സ്റ്റിക്കുകളുെട കടന്നു വരവ് കൂടിയായപ്പോള്‍ സ്വയമെടുക്കുന്ന സ്വന്തം ചിത്രത്തിന്‍െറ മികച്ച ഷോട്ടുകള്‍ക്ക് വേണ്ടി അതി സാഹസികതക്കാണ് പലരും മുതിരുന്നത്.
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എണ്‍പത് കോടി മൊബൈല്‍ ഫോണുകളാണുള്ളത്. സെല്‍ഫി എടുക്കുന്നതിനിടെ ഇതുവരെ 159 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ലോകത്താകമാനം ഇത്തരത്തില്‍ മരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യയിലാണെന്നാണ് കണക്ക്.