ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ. ലീഗുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മുന്‍കൂട്ടി നിശ്ചയിച്ച് ചര്‍ച്ച നടത്തിയാലും അതില്‍ തെറ്റൊന്നും കാണുന്നില്ല. മുസ്ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നാല്‍ അത് എങ്ങനെ വര്‍ഗീയമാകുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു.
Related News
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു […]
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി.
കണ്ണീരോടെ വിട; കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ സംസ്കാരം ഇന്ന്
നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ മൃതദേഹം നിദ പഠിച്ചിരുന്ന നീർക്കുന്നം സ്കൂളിൽ ആദ്യം പൊതുദർശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്കാരം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയല്ലെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം. […]