അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. അല്‍പസമയത്തിനകം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. നടന്‍ ജയസൂര്യ മുഖ്യാതിഥിയാകും. 28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/11/kasargod3.jpg?resize=1200%2C600&ssl=1)