സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.
Related News
കഠിനാധ്വാനം ഫലം കണ്ടു, എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി; പ്രിയങ്കാ ഗാന്ധി
ഹിമചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ”ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ […]
ധനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി, രാജിവെക്കണമെന്ന് ചെന്നിത്തല
നിയമസഭയില് വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്ട്ട് ഗവര്ണര്ക്കാണ് നല്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ഐസക് രാജിവയ്ക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള് അനുസരിച്ച് പ്രവര്ത്തിക്കാന് ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതാണ്. ഒറിജനലും കരടും […]
ഡി-ലിറ്റ് വിവാദം; വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ് ചെന്നിത്തല
കേരള സർവകലാശാല വി സി യുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി ലിറ്റ് വിഷയത്തിൽ വി സിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ -സർക്കാർ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറാകുന്നിലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാത്രമല്ല ആഗോള ടെൻഡർ വിളിക്കാതെയാണ് സിസ്ട്രയെ കൺസൾട്ടായി നിയമിച്ചതെന്ന്. പദ്ധതി തുകയുടെ അഞ്ച് ശതമാനം കൺസൾട്ടൻസി ഫീസായി നൽകാനുള്ള തീരുമാനം അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്കാന് ശുപാര്ശ ചെയ്തെന്ന് സ്ഥിരീകരിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് […]