ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് സരിത എസ് നായര്. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില് ഹൈബി ഈഡാനെതിരായാവും താന് മത്സരിക്കുകയെന്നും അവര് അറിയിച്ചു.
Related News
തെക്കന് കേരളത്തില് വരും മണിക്കൂറുകളില് അതിശക്തമായ മഴക്ക് സാധ്യത
അറബിക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്ണ നിരോധം ഏര്പ്പെടുത്തി. കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്ദമായി മാറുകയും ചെയ്തത്. തീവ്ര ന്യൂനമര്ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന് കേരളത്തില് വരും മണിക്കൂറുകളില് അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം […]
ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; പൂർണ്ണ വിജയമെന്ന് ഐഎസ്ആർഒ
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് […]
കോടിയേരി ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി സമ്മര്ദം ശക്തമാക്കി പ്രതിപക്ഷം
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കെ.പി.എ മജീദും പറഞ്ഞു. കോടിയേരി സ്ഥാനം ഒഴിഞ്ഞെന്ന വാർത്ത എ.കെ.ജി സെൻ്ററിൽ നിന്ന് ഔദ്യോഗികമായി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ ആവർത്തിച്ചു. കോടിയേരിയുടെ രാജി കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. […]