India Kerala

മധുരരാജ 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറുമെന്ന് സന്തോഷ് പണ്ഡിറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം മധുരരാജ 200 കോടി ക്ലബ്ബിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ മധുരരാജ കയറുമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിക്കുന്നത്. പോക്കിരിരാജയുടെ ടീം തന്നെയാണ് മധുരരാജയിലും ഒന്നിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് പറയാനാവില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വൈശാഖന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….

“മധുര രാജ” എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. “പുലി മുരുക൯” സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir തിരക്കഥയില് ഒരുങ്ങുന്ന ഈ വലിയ ചിത്രം “പുലി മുരുക൯” സിനിമയുടെ എല്ലാ records തക൪ത്ത് 200 കോടി club ല് പുഷ്ം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..

ഈ തെരഞ്ഞെടുപ്പില് പലരും സ്ഥാനാ൪ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പ൯ “മധുര രാജ” ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

2010ലാണ് പോക്കിരിരാജ പ്രേക്ഷകരിലേക്കെത്തിയത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. സലിംകുമാര്‍, സിദ്ദീഖ് ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.