സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു.
പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമാക്കല്‍, നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഇടങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കും. എല്ലാ റോഡുകളും നന്നാക്കും. വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. ജനുവരി 26 ലെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.