India Kerala

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.