51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
