ശബരിമല വിഷയത്തിൽ സർക്കാർ കേരള ജനതയെ കളിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യവാങ്മൂലം നിലനിർത്തിക്കൊണ്ട് സുപ്രീം കോടതി വിധി വരട്ടെ എന്ന് പറയുന്നത് ശരിയല്ല. എൻ.എസ്.എസ് നിലപാട് സ്ഥിരതയുള്ളതാണെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് അവർ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
Related News
അഷ്ടമുടി, വേമ്പനാട്ട് കായലിൽ കയർ – ഹൗസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്നത് ഗുരുതര മലിനീകരണം; റിപ്പോർട്ട് ട്വന്റിഫോറിന്
അഷ്ടമുടി, വേമ്പനാട്ട് കായലുകളിലെ മലിനീകരണ തോത് അതീവ ഗുരുതരമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. കയർ – ഹൌസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്ന മലിനീകരണമാണ് പ്രധാന പ്രശ്നം. അഷ്ടമുടി കായലിലും വേമ്പനാട്ട് കായലിലും കവാളി ഫോം ബാക്ടിരിയയുടെ അളവ് വെല്ലുവിളിയാകുന്നു. അഷ്ടമുടി കായൽ ചകിരി അഴുകിക്കുന്നത് ഗുരുതര പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള പോല്യൂഷൻ കൺ ട്രോൾ ബോർഡ് ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു. സിനിയർ എൻവയോൺ മെന്റ് എഞ്ചിനിയർ മേരി മിനി സാം […]
പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞു; ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി
പനമരം പുഞ്ചവയലില്വെച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേതുടർന്ന് വയനാട് പനമരം പോലീസ് സ്റ്റേഷൻ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു. കുറ്റക്കാരെ വേഗത്തിൽ അറസ്റ്റ് ചെയ്യാമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും ജയലക്ഷ്മിയുടെ പ്രചാരണം അലങ്കോലമാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.
ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി
സംസ്ഥാനത്ത് ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ. ഈ സർക്കാരിന്റെ കാലത്ത് മദ്യ ഉപഭോഗം കുറഞ്ഞതായും മന്ത്രി സഭയിൽ പറഞ്ഞു. മദ്യവിൽപന ശാലകൾ ഒന്നാം തീയതിയും തുറക്കാൻ സർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിന് അനുമതി നൽകുന്ന കാര്യം തന്നെ പരിശോധിച്ചിട്ടില്ലെന്നാണ് മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ സഭയെ രേഖാമൂലം അറിയിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് കാലത്തെക്കാൾ […]