ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
Related News
രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മുല്ലപ്പള്ളി
വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വയനാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വൈകില്ല. രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് കെ.മുരളീധരന് പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്ഥിയാകാതിരുന്നാല് അത് നിരാശയുണ്ടാക്കും. വടകരയിലെ പ്രചരണത്തെ ഇത് ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും […]
കൊച്ചിൻ ഷിപ്പ്യാർഡിൽ വൻ സുരക്ഷാവീഴ്ച; ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ
കൊച്ചിൻ ഷിപ്പ്യാർഡിൽ വൻ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന് ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യയത്തെ തുടര്‍ന്ന് ആറു സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന് […]