അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. ഇന്നലെ (20/11) വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. ബംഗളൂരു സ്വദേശികളായ മഹേശ്വരി ഭീമാ ശേഖർ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് കൃഷ്ണ.അയ്യപ്പനെ കാണാനെത്തിയ ആയിരങ്ങളുടെ കണ്ണുടക്കിയത് കൃഷ്ണ എന്ന കുഞ്ഞയ്യപ്പനെയാണ്. ബംഗളൂരുവിൽ നിന്ന് കാറിലാണ് ഭീമാ ശേഖർ ശബരിമലയിലെത്തിയത്. മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയ യും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു.ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അണലിസ്റ്റാണ് ഭീമ ശേഖർ.
Related News
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം നേടി ബി.ജെ.പി
ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണ് ഇത്തവണ പാര്‍ട്ടി നേടിയത്. ബി.ജെ.പിക്ക് മാത്രം 38.47 ശതമാനത്തിന്റെ വോട്ട് സമാഹരിക്കാനായി. എന്‍.ഡി.എക്ക് മൊത്തത്തില്‍ അത് 45 ശതമാനമാണ്. മൂന്നര പതിറ്റാണ്ടായി ക്രമാനുഗതമായി ബി.ജെ.പി വര്‍ധിപ്പിക്കുന്ന വോട്ട് വിഹിതമാണ് ഇത്തവണ റെക്കോഡിലെത്തിയത്. 349 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷമാണ് പതിനേഴാം ലോക്സഭയില്‍ ബി.ജെ.പി നേടിയത്. ബി.ജെ.പി രൂപീകരിച്ച ശേഷം നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി ഏറെ മുന്നിലായി. 1984ല്‍ ബി.ജെ.പിയുടെ വോട്ട് […]
യൂസഫലിയെ രക്ഷിച്ചത് ഇവരുടെ അസാമാന്യ വൈദഗ്ധ്യവും മനോധൈര്യവും..
വ്യവസായി എം എ യൂസഫലിയുടെ ജീവന് രക്ഷിച്ച പൈലറ്റ് മലയാളിയാണ്. കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്. ഇന്ത്യന്‍ നേവിയിലെ കമാന്ററായിരുന്നു അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ […]
അഞ്ച് സെന്റില്‍ ടാര്‍പോളിന്‍ വലിച്ച് കെട്ടിയ കൊച്ചുകൂര, മഴ പെയ്താല്‍ ചോരുന്ന വീട്ടില്‍ കറന്റുമില്ല; എന്നിട്ടും പുരുഷോത്തമന്റെ കാര്‍ഡ് എ.പി.എല്‍
ഭാര്യക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച അഞ്ചു സെന്റില്‍ ടാർപോളിൻ വലിച്ചു കെട്ടിയ കൂരയിൽ കഴിയുന്ന ദലിത് കുടുംബത്തിന് എ.പി.എല്‍ റേഷൻ കാർഡ്. മഴ പെയ്താൽ കീറിയ ടാർപ്പോളിൻ വഴി വെള്ളം അകത്ത് വീഴുന്ന അവസ്ഥയിലാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി പുരുഷോത്തമന്റെ വീട്. അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ചികിത്സയിലിരിക്കുന്ന പുരുഷോത്തമന്, ഭാര്യ ശ്രീ സായി, ശാരീരിക അവശതയുള്ള മകന്, […]