കനത്ത മഴയിലും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് 3600 മുതൽ 4000 വരെ ഭക്തർ. വെർച്യുൽ ക്യു വഴി 90000 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ തിരക്ക് വർധിക്കുന്നു. സ്പോട്ട് ബുക്കിങ്ങിലൂടെയും കാനന പാതയിലൂടെയും കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പരമാവധി വേഗത്തിൽ ഭക്തരെ ദർശനം നടത്തി അയക്കുകയാണ് ദേവസ്വം ബോർഡ് ലക്ഷ്യം.അതേസമയം ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.
Related News
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു; സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പികെ കൃഷ്ണദാസ്
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. (nda cpim congress krishnadas) എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി […]
ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പുറത്തിറങ്ങി
19.06 ലക്ഷം പേരെ പുറത്താക്കി അന്തിമ അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഇതില്‍ 12 ലക്ഷം പേരെ അന്തിമ പട്ടികയില്‍ ഉള്‍പെടുത്തി. പട്ടികയനുസരിച്ച് മൊത്തം 3.11 കോടിയിലധികമാണ് അസമിലെ ജനസംഖ്യ. 19,06,657 പേരാണ് ഒടുവിലത്തെ കണക്കനുസരിച്ച് അസമിലെ പൗരന്മാരല്ലാത്തത്. കഴിഞ്ഞ തവണ തയാറാക്കിയ കരടില്‍ 12 ലക്ഷം പൗരന്മാരെ അനധികൃതമായി ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. പട്ടിക തയാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകളില്‍ […]
തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി; യന്ത്രത്തകരാർ മൂലമെന്ന് വിശദീകരണം
തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് നിലത്തിക്കിയത്.