തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ശബരിമല ദര്‍ശനത്തിന്റെ പേരിലായിരുന്നു ഭീഷണി. തൃത്താല നിയമസഭ മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബിന്ദു പരാതി നല്‍കി. പ്രിസൈഡിംഗ് ഓഫീസറായാണ് ബിന്ദുവിന് ചുമതല നല്‍കിയത് തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന പട്ടാമ്പി സംസ്കൃത കോളജിലായിരുന്നു ചുമതല. ബിന്ദുവിനെ തിരിച്ചറിഞ്ഞ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പലതവണ ക്യാമ്പസിലെത്തിയതായും ബിന്ദു പറഞ്ഞു
ജോലി കഴിഞ്ഞ് കോളജില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് നീയല്ലേടി ശബരിമലയില്‍ പോയതെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതായും ബിന്ദു പരാതിയില്‍ പറയുന്നു. അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. പൊലീസിലും പരാതി നല്‍കുമെന്ന് ബിന്ദു തങ്കം കല്യാണി അറിയിച്ചു.