Kerala

ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർക്ക് യുക്രൈനിൽ ഭീഷണിയില്ല; റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് ട്വന്റിഫോറിനോട്

യുക്രൈനിലെ ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർ ഭയപ്പെടേണ്ടതില്ലെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാർക്ക് ഭീഷണിയില്ല. നഗരങ്ങളെ ആക്രമിക്കാൻ റഷ്യ ഉദേശിക്കുന്നില്ല. സൈനിക കേന്ദ്രങ്ങൾ മാത്രമാണ് റഷ്യ ലക്ഷ്യം വച്ചതെന്നും ഇന്ത്യയിലെ റഷ്യൻ എംബസി വക്താവ് ദിമിത്രി എ സോളോദോവ് പറഞ്ഞു. യുക്രൈനിലെ സാധാരണക്കരുടെ സുരക്ഷ യുക്രൈനിയൻ അധികാരികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

കൂടാതെ യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ പറഞ്ഞത്ത് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളുടെ സഹായം അനിവാര്യമാണ്. ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നു. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്ന് യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ ആവശ്യപ്പെട്ടു.

നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്‌ നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’– യുക്രൈൻ സ്ഥാനപതി പറഞ്ഞു.