കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വയ്ക്കും. രാജിവെക്കാന്‍ അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. ആലത്തൂരില്‍ വിജയിച്ചതിന് ശേഷം രാജി വച്ചാല്‍ കുന്ദമംഗലം ബ്ലോക്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് രമ്യാ ഹരിദാസ് മീഡിയാവണിനോട് പറഞ്ഞു
19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10 പേരുടെ പിന്തുണയോടെയാണ് രമ്യാ ഹരിദാസ് പ്രസിഡന്റായിരിക്കുന്നത്. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന പദവിയില്‍ നിന്ന് രാജി വയ്ക്കേണ്ടി വരും. അതോടെ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും, പ്രസിഡന്റ് പദവി നറുക്കെടുപ്പിലേക്ക് പോവുകയുമായിരിക്കും ചെയ്യുക. .ഉടന്‍ പുതിയ പ്രസിഡന്റ് വരുകയാണങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയും. അത് മുന്നില്‍ കണ്ടാണ് രമ്യയുടെ രാജി ആവശ്യവും, അതിന്മേലുള്ള കോണ്‍ഗ്രസ് നേത്യത്വത്തിന്റെ അംഗീകാരവും.
ഇനി രമ്യ ഹരിദാസ് പരാജയപ്പെടുകയാണങ്കിലും ആലത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പെട്ട തരൂര്‍, ചേലക്കര നിയമസഭ മണ്ഡലങ്ങള്‍ നിലവില്‍ സംവരണ മണ്ഡലങ്ങളാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിലെവിടെയെങ്കിലും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.