ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഓർമക്കുറിപ്പുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു മരണപ്പെട്ടിട്ട് 57 വർഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി കണ്ടെത്തുന്നത് നെഹ്റുവിലാണെന്നും ചെന്നിത്തല വിമർശിച്ചു. നെഹ്റുവിന്റെ ഓർമദിനമായ ഇന്ന് ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം സംഘപരിവാറിൽ നിന്ന് ഇന്ത്യയെ തിരികെ പിടിക്കാനുള്ള ഏക ആശയവും ആയുധവും പ്രതീകവുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. ആദ്യ പ്രധാനമന്ത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 57 വർഷമാകുമ്പോഴും എല്ലാ കുറ്റത്തിനും മോദിയും അമിത്ഷായും പഴി കണ്ടെത്തുന്നത് ജവഹർലാൽ നെഹ്റുവിലാണ്. ഇന്ന് പണ്ഡിറ്റ്ജിയുടെ ഓർമദിനം. ഈ ദിനം ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്.
Related News
തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി
ഇടുക്കി: തൊടുപുഴയില്‍ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. ഇയാള്‍ക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ല്‍ വിജയരാഘവന് എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍്. ഈ കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോള്‍ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നല്കി. പിന്നീട് ജോലി രാജിവച്ച് താന്‍ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനെ […]
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് കോടിയേരി
ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റതിനാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേർത്തത്. ജുവൈനൽ ജസ്റ്റിസ് […]