Kerala

കായംകുളം വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിലിന് വേണ്ടി ഇടപെട്ട സിൻഡിക്കേറ്റ് അംഗം ബാബുജാൻ ആണോ എന്ന് രമേശ് ചെന്നിത്തല

കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബുവിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. നിഖിലിന് വേണ്ടി ഇടപെട്ട ഉന്നതൻ സിൻഡിക്കേറ്റ് അംഗമാ ബാബുജാൻ ആണോ എന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നിന്നുള്ള ഏക സിൻഡിക്കറ്റ് മെമ്പർ കെ എച്ച് ബാബുജൻ ആണ്. എങ്കിൽ ബാബുജാൻ സിൻഡിക്കറ്റ് സ്ഥാനം ഒഴിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റികൾക്ക് നാഥനില്ല. എസ്എഫ്ഐക്കാർക്ക് എന്ത് തേർവാഴ്ചയും നടത്താമെന്ന് സ്ഥിതിയുണ്ടെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

കായംകുളം എം എസ് എം കോളജില്‍ നിഖില്‍ തോമസിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ രാഷ്ട്രീയ ഭാവിയോർത്ത് ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ഭാവിയോർത്ത് ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സിപിഐഎം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവത്തിയില്ല. അത് കൊണ്ടാണ പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞു.

സംഭവം അറിഞ്ഞയുടന്‍ തന്നെ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി.സിപിഐഎം നേതാവ് പറഞ്ഞിട്ടാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷിന്‍ നല്‍കിയതെന്ന് എം എസ് എം കോളജ് അധികൃതര്‍ വെളിപ്പെടുത്തിയോടെ പാര്‍ട്ടിയാണ് നിഖില്‍ തോമസിന്റെ പിറകില്‍ ഉള്ളതെന്ന് കോളജ് മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കുകയായിരുന്നു.