മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അർഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശൻ. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും യുഡിഎഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദർഭം. കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസ നേരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. വളരെ പരിചയസമ്പന്നനായ, ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശന് പ്രതികരിച്ചു. അതെല്ലാം മുഖവിലയ്ക്കെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെന്നിത്തലയെ ആദ്യമായി കണ്ടത്. അന്ന് മുതല്‍ ഇന്നുവരെ അനുജനെ പോലെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്റെ പൂര്‍ണമായ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
Related News
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ട നാവികസേനയുടേതല്ല
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. അൽ റഹ്മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് വെടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അറിയിച്ചു. വലത് കാതിലാണ് വെടിയേറ്റത്. ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. മത്സ്യത്തൊഴിലാളിയെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വെടിയുണ്ട തങ്ങളുടേത് അല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം […]
കള്ളക്കേസാണിത്, ശാരീരിക അവശതയുണ്ടെന്ന് ബിനീഷ് കോടിയേരി
തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും പ്രതികരണം. ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ബിനീഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് എത്തിച്ചത്. സ്കാനിങിന് വിധേയനാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. ഇ.ഡിക്കൊപ്പം നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. താന്‍ […]
പൊലീസിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പൊലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സർവീസ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു. തുണ എന്ന നിലവിലെ സർവീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കല്, എഫ്.ഐ.ആര് പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പൊലീസ് ക്ലിയറന്‍സ് […]