Kerala

ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള നാളെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി, മിന്നൽ, കാറ്റ് എന്നിവയ്‌ക്കും സാധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള നേരങ്ങളിലാകും ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ ആളുകൾ പുറത്തേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.