സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. പൊതു ജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
Related News
മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി
മഹാരാജാസ് കോളജിലെ സംഘര്ഷത്തില് അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള് അന്വേഷിക്കും. വിദ്യാർത്ഥി സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് മഹാരാജാസ് കോളജ് പ്രിന്സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്സിപ്പല് വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്ക്കാര് സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്ധരാത്രിയുണ്ടായ സംഘര്ഷത്തെ തുടര്ന്നാണ് കോളജ് അടച്ചത്. സംഘര്ഷത്തില്എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില് കഴിഞ്ഞ ദിവസം ഒരു കെഎസ്യു പ്രവര്ത്തകനെ […]
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി
കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സർവകലാശാലകളാട് ഇന്നു മുതൽ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പ്; അവസാനവട്ട കൊട്ടിക്കലാശം ഇന്ന്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട കൊട്ടിക്കലാശം ഇന്ന്. മലപ്പുറം,കോഴിക്കോട്,കണ്ണൂര്,കാസര്ഗോഡ് ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിക്കുക. വെല്ഫെയര് പാര്ട്ടി, ആര്.എം.പി കൂട്ടുകെട്ടിന്റെ ബലത്തില് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.എല്.ജെ.ഡി കൂടി എത്തിയതോടെ ആധിപത്യം നിലനിര്ത്താനാണ് എല്.ഡി.എഫ് ശ്രമം. മുമ്പത്തേത് പോലുള്ള കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളുണ്ടങ്കിലും അവസാന വട്ട പ്രചരണത്തിന്റെ ആവേശം നാല് ജില്ലകളിലുമുണ്ടാകും. യുഡിഎഫിന് പൂര്ണ്ണ ആധിപത്യമുള്ള മലപ്പുറവും, എല്ലാക്കാലത്തും എല്.ഡി.എഫ് കോട്ടയായി നിലനില്ക്കുന്ന കണ്ണൂരും 14- നാണ് ബൂത്തിലേക്ക് പോകുന്നത്. കാസര്ഗോഡുള്ള നേരിയ മേല്ക്കോയ്മ നിലനിര്ത്തുകയാണ് യു.ഡി.എഫ് ഉദ്ദേശം. കോഴിക്കോട് കൈവിടാതിരിക്കാന് […]