പാലാരിവട്ടം മേല്പ്പാലം പൂര്ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള് കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്ണമായി പൊളിച്ചുപണിയാന് സര്ക്കാര് തീരുമാനിച്ചത്. നിര്മാണത്തിന്റെ മേല്നോട്ട ചുമതല ഡി. എം.ആര്.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്പ്പിച്ചു. പാലാരിവട്ടം മേല്പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്ട്ടാണ് സര്ക്കാരിന് നല്കിയത്. അറ്റകുറ്റപ്പണികള് കൊണ്ട് പരിഹരിക്കാന് കഴിയാത്ത വിധം ദുര്ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില് […]
രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള് തകര്ന്നു. അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങിലെ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില് നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്കരുതല് നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ […]
തിരുവനന്തപുരം: കേരളത്തില് ഇന്ന് 14,424 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര് 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര് 750, ഇടുക്കി 673, കോട്ടയം 580, കാസര്ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് […]