വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.
Related News
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്കി കേരള സര്‍ക്കാര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രചരണം കൂടുതല്‍ സജീവമാക്കി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ദേശീയ മാധ്യമങ്ങളില്‍ അടക്കം പരസ്യം നല്കി. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. പൌരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഒന്നാണ് ഒന്നാമതാണ് നമ്മള് എന്ന തലക്കെട്ടോട് കൂടിയാണ് പരസ്യം. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരള […]
കേരള രജിസ്ട്രേഷൻ ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ്; അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ പിടിയിലായത്. മോട്ടോർ വാഹന വകുപ്പ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചെന്ന് അറ്റാഷെയുടെ ഗണ്‍മാന്റെ മൊഴി
ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ ഗണ്മാന് ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്മാന് ജയഘോഷ് കസ്റ്റംസിന് മൊഴി നല്കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ […]