രണ്ടാം പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ .മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ് ക്വാറികള്‍ അനുമതി നല്‍കാനുള്ള തീരുമാനമെടുത്തത്. ഇത് കൂടാതെ രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കും അഞ്ചു വര്‍ഷത്തേക്ക് അനുമതി നല്കി.
Related News
എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി. ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ ച്ചെ് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും പി. ജയരാജൻ പറഞ്ഞു. ആളുകൾ പലതും വിളിക്കുമെന്ന പിണറായിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ […]
സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മാലിന്യ മുക്ത പ്രതിജ്ഞ:“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. […]
കുവൈത്ത് മനുഷ്യകടത്ത്; പരാതി നൽകാത്ത യുവതികൾക്കും പണം വാഗ്ദാനം ചെയ്തു; നീക്കം കൂടുതൽ കേസുകൾ വരാതിരിക്കാൻ
കുവൈത്ത് മനുഷ്യകടത്തിൽ ഇരകളെ സ്വാധിനിക്കാൻ ശ്രമം. പരാതി നൽകാത്ത യുവതികളെ ഫോണിൽ ബന്ധപ്പെട്ടാണ് പണം വാഗ്ദാനം ചെയ്തത്. പ്രധാന പ്രതിക്കെതിരെ കൂടുതൽ കേസുകൾ വരാതിരിക്കാനാണ് ശ്രമമെന്നാണ് ഇരകളുടെ ആരോപണം. കുവൈത്തിലെ മനുഷ്യകടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ ഫോണിലേക്കാണ് പണം വാഗ്ദാനം ചെയ്ത് കോളുകൾ വന്നത്. കേസിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദ് പാവമാണെന്നും പരാതി നൽകരുതെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിഫലമായി ജോലി ചെയ്ത് ലഭിക്കാനുള്ള രണ്ട് മാസത്തെ പണം നൽകാമെന്നും വാഗ്ദാനം […]