Kerala

കൊവിഡ് ബാധിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്‌സി

കൊവിഡ് രോഗബാധിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്‌സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് ബാധിതര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതി. വിജ്ഞാപനമിറങ്ങിയ പിഎസ്‌സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം. കെ. സക്കീര്‍ പറഞ്ഞു.

കൊവിഡ് പശ്ചാതലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. അതിനിടെയാണ് പിഎസ്‌സി നിലപാട് വ്യക്തമാക്കിയത്. പരീക്ഷകള്‍ മാറ്റിവയ്ക്കില്ല. കൃത്യ സമയത്തു നടക്കും. കൊവിഡ് ബാധിതരായി കഴിയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം ഒരുക്കണമെന്നാവശ്യപ്പെട്ടു പിഎസ്‌സി സര്‍ക്കാരിന് കത്ത് നല്‍കി. പിപിഇ കിറ്റിട്ട് ഉദ്യോഗര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരുമെല്ലാം എത്തുന്ന കേന്ദ്രമാകും സജ്ജീകരിക്കേണ്ടി വരിക.

കെഎഎസ് രണ്ടാം ഘട്ടം 20 നും 21 നും നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടു ദിവസമായുള്ള പരീക്ഷയ്ക്ക് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രം സജ്ജീകരിക്കാനും പിഎസ്‌സി തീരുമാനിച്ചു.