പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. പൊലീസുകാരനായ ഗോകുലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.
Related News
പ്രധാനമന്ത്രിക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം; 15 ആനകൾ അണിനിരക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്. മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അടുത്തവർഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തൃശ്ശൂർ […]
ഓണം, മുഹറം, ജന്മാഷ്ടമി ആഘോഷങ്ങളില്‍ കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍
ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജനക്കൂട്ടം അനുവദിക്കാത്ത തരത്തിലുള്ള നിയന്ത്രണം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. മുഹറം, ജന്മാഷ്ടമി, ഗണേശചതുര്‍ത്ഥി, ദുര്‍ഗാപൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനത്തിനടുത്ത് കേരളത്തില്‍ നിന്നുള്ള സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍. ഓണം പ്രമാണിച്ച് ആളുകള്‍ നിരത്തിലിറങ്ങുന്നത് കൊവിഡ് വ്യാപനം കൂട്ടും. കേന്ദ്രസര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലും […]
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പൊഴിയിൽ അടിയുന്ന മണൽ പമ്പ് ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുതലപ്പൊഴി അപകടത്തിന് പിന്നാലെയാണ് പ്രശ്നപരിഹാര […]