യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികളായവര്‍ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കമ്മീഷന് വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന കമ്മീഷന് യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സി.പി.ഒ പരീക്ഷയില്‍ ക്രമക്കേടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി.എസ്.സി ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Related News
തിരുവനന്തപുരത്ത് ട്രെയിൻ എഞ്ചിൻ പാളം തെറ്റി
തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.
ശബരിമല; സുപ്രിം കോടതി തീരുമാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇരുഭാഗവും
ശബരിമല പുനഃപരിശോധന ഹരജികളിലും റിട്ടുകളിലും സുപ്രിം കോടതി തീരുമാനം ഈ മാസം പകുതിക്ക് ശേഷമായേക്കും. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ അന്നേ ദിവസം ഉത്തരവുണ്ടാകില്ല. ഉത്തരവ് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്ത്രീ പ്രവശനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. ശബരിമല വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ , ഉണ്ടെങ്കില്‍ എന്ത് കൊണ്ട്, ഇല്ലങ്കില്‍ എന്ത് കൊണ്ട് തുടങ്ങിയവയിലാണ് ഇന്നലെ സുപ്രിം കോടതിയില്‍ വാദം നടന്നത്. 56 പുനഃപരിശോധന ഹരജികള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്ക്കും വാദം പറയാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ […]
ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരിക്കേൽപ്പിച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്ക്
കാസർഗോഡ് മാവുങ്കാലിൽ ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരുക്കേൽപ്പിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്കേറ്റു. കൊടവലം സ്വദേശി ചന്ദ്രൻ, ഭാര്യ രമ്യ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊടവലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാവുങ്കാലിൽ വച്ച് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുവച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിക്കുന്നതിനിടെ […]