ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി വിമർശിച്ചു.
തീവണ്ടിയിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തായതുകൊണ്ട് മാത്രമാണ് ആഭ്യന്തരമന്ത്രി അതിനെതിരെ രംഗത്തുവന്നത്. കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ഇപ്പോൾ ബി.ജെ.പി അപലപിക്കുന്നു. മറ്റ് സമയങ്ങളിൽ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്.
ആരാണ് ബി.ജ.പി, ആർ.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നൽകിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമർശിച്ചു.