വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും.
Related News
സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കും; സിവിൽ സർവീസ് ആറാം റാങ്കുകാരി മീര പറയുന്നു
സമൂഹ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് സിവിൽ സർവീസ് ആറാം റാങ്കുകാരി കെ. മീര. അധ്യാപകരുടെ മികവാർന്ന പരിശീലനം മൂലമാണ് നേട്ടം കൈവരിക്കാനായത്. കൊവിഡ് കാലത്ത് നാടിനായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്ന നേട്ടം കരസ്ഥമാക്കിയ കെ. മീരയുടെ വാക്കുകളാണിത്. മീര ബംഗളൂരുവിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് ആദ്യമായി ആഗ്രഹ ഉദിക്കുന്നത്. അധ്യാപികയായ അമ്മയുടെ പ്രചോദനവും മീരയുടെ ആഗ്രഹത്തിന് ഊർജം നൽകി. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് […]
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം
ഡല്‍ഹിയില്‍ കലാപം നടത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളാണ് ഡല്‍ഹിയില്‍ നടന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയത് ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5 ന് വൈകിട്ട് ഏരിയാ കേന്ദ്രങ്ങളില്‍ സി.പി.എം `ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കും.
സര്‍വജന സ്കൂളില്‍ ഇനി പുതിയ കെട്ടിടം
ക്ലാസ് മുറിയില്‍ നിന്നും പാമ്ബു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം. ഷഹല ഷെറിന് പാമ്ബുകടിയേറ്റ സര്‍വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. ക്സാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. ഷഹല ഷെറിന്റെ മരണത്തില്‍ സ്കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളോട് […]