Kerala Latest news

ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി; നാട്ടിലെത്തിയിട്ട് 3 ദിവസം; കൊലയ്ക്ക് കാരണം സംശയരോഗം

തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്.  ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് […]

Gulf

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. […]

India Pravasi

പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു […]

Kerala

വാക്സിനേഷനിൽ പ്രവാസികൾക്ക് മുന്‍ഗണന നൽകി സർക്കാർ ഉത്തരവ്

വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് […]

International

രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് ഒമാന്‍ വിടാനുള്ള സമയപരിധി നീട്ടി

ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബർ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നൽകിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ വിപണിയുടെ ക്രമീകരണം […]

India National

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും. തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് […]