India Kerala

വില കൂടുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്..

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. ഇതോടെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. 50 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും 0.25 ശതമാനം സെസ് ഏര്‍പ്പെടുത്തിയതേടെ വില വര്‍ധിക്കും. മദ്യം, ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം, ഫ്ലാറ്റുകള്‍, വില്ലകള്‍, സ്വര്‍ണം, വെള്ളി, സിനിമാ ടിക്കറ്റ് നിരക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്‍റ്, കമ്പി, എകണോമിക് ക്ലാസ്സിലെ വിമാനയാത്ര, റെയില്‍വെ ചരക്ക് ഗതാഗതം എന്നിവയുടെ വില വര്‍ധിക്കും.

സോപ്പ്, ടൂത്ത് പേസ്റ്റ്, വെണ്ണ, നെയ്യ്, പാല്‍ക്കട്ടി, ശീതീകരിച്ച ഇറച്ചി, ഹെയര്‍ ഓയില്‍, ഡ്രൈ ഫ്രൂട്ട്സ്, സംസ്കരിച്ച പഴം, പച്ചക്കറികള്‍, പാക്കറ്റ് ജ്യൂസുകള്‍, സോയ മില്‍ക്ക്, മുള ഉല്‍പന്നങ്ങള്‍, ചോക്ലേറ്റ്, നോട്ട് ബുക്കുകള്‍, കണ്ണട, ബാഗുകള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.

ആഡംബര കെട്ടിടങ്ങളുടെ നികുതി കൂടും. 10000 ചതുരശ്രയടിക്ക് മുകളില്‍ 10000 രൂപ. 7501 – 10000 ചതുരശ്രയടി 8000 രൂപ. 5001 – 7500 ചതുരശ്രയടിക്ക് 6000 രൂപ. 3000 – 5000 ചതുരശ്രയടി 4000 രൂപ.