India Kerala National

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ്

രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്. തിരികെ വരുന്നവര്‍ വീട്ടിലെ ക്വാറന്‍റൈനില്‍ ഇരുന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ പേരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന രോഗലക്ഷണമുള്ളവരേയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഗര്‍ഭിണികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടാകും.

ദില്ലി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ സംസ്ഥാനത്ത് എത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. അന്തര്‍ ജില്ലാ യാത്രയ്ക്കുള്ള പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പാസിന് അപേക്ഷിക്കേണ്ടത്