പി.ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായയില്‍ ലേഖനം. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് പിജെ ജോസഫാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തിയെന്ന് ലേഖനത്തില്‍ പറയുന്നു.
ചിഹ്നത്തിന്റെ കാര്യത്തിൽ വിവാദമുയർത്തിയത് തിരിച്ചടിയായി. സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മുമ്പ് പി ജെ ജോസഫ് യു.ഡി.എഫിനെ തോൽപ്പിക്കാൻ തീരുമാനിച്ചുവെന്നും ലേഖനം വിമര്‍ശിക്കുന്നു.