ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും.ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം.കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ( police to submit chargesheet on harshina case tomorrow )
പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക.ശസ്ത്രക്രിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാലു പേരാകും കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടാവുക. ഇതിൽ രണ്ട് ഡോക്ടേഴ്സും രണ്ട് നേഴ്സസും ഉൾപ്പെടും. നാളെ കോടതിയിൽ അന്വേഷ റിപ്പോട്ട് സമർപ്പിക്കുന്നതോടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു.തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.ഇതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.നീതി തേടി ഹർഷിന നടത്തുന്ന സമരം 102 ദിവസത്തിലേക്ക് പ്രവേശിച്ചു.