തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് മരിച്ചത്. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൊലക്കേസ് പ്രതി രാജ് കുമാറാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി കേരള- തമിഴ്നാട് പൊലീസ് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.
