Kerala

ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം: അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

ഐശ്വര്യകേരള യാത്രയിൽ രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാർക്കെതിരെ നടപടി. 5 പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചി‍ന്‍റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. കൊച്ചി സിറ്റിയിലെ മൂന്ന് പേരെയും എറണാകുളം റൂറലിലെ രണ്ട് പേരെയുമാണ് സസ്പെൻഡ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് പൊലീസ് ചട്ടത്തിലുണ്ട്. ഈ അഞ്ച് പേരും ചട്ടലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ എഎസ്ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ്ക്വാട്ടേഴ്സിലെ എഎസ്ഐ ജോസ് ആന്‍റണി, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ ദിലീപ് സദാനന്ദന്‍, കളമശ്ശേരിയിലെ സിപിഒ സില്‍ജന്‍, കല്ലൂര്‍ക്കാട് സ്റ്റേഷനിലെ ബിജു എന്നിവര്‍ക്കെതിരെയാണ് നടപടി.