സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫര് ഡോഗുകളില് ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള് തെളിയിക്കുന്നതില് നിര്ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിച്ചാണ് കല്യാണി വിട വാങ്ങിയത്.എട്ടര വര്ഷത്തെ സര്വീസ് പൂര്ത്തിയാക്കിയാണ് സേനയിലെ പ്രിയപ്പെട്ടവരെ വിട്ട് അവള് പോയത്. ഈ കാലയളവില് കല്യാണിയുടെ എത്രയോ നിര്ണ്ണായക കണ്ടെത്തലുകളാണ് സേനയുടെ അഭിമാനം കാത്തത്ത്. വയറിലുണ്ടായ ഒരു ട്യൂമര് നീക്കാന് ശാസ്ത്രക്രിയ നടത്തി, പക്ഷേ പ്രതീക്ഷകള് തകര്ത്ത് കൊണ്ട് അവള് മരണത്തിന് കീഴടങ്ങി.സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലന്സ് പുരസ്കാരം ഉള്പ്പെടെ കല്യാണി നേടിയ ബഹുമതികള് അനേകം. 2015 ലാണ് കെനൈന് സ്ക്വാഡിന്റെ ഭാഗമാകുന്നത്. സേനയില് എത്തുമ്പോള് തന്നെ ഏറ്റവും മിടുക്കി എന്ന പരിവേഷം കല്യാണിക്ക് ഉണ്ടായിരുന്നു. സേനക്കുള്ളിലും പുറത്തും കല്യാണിക്ക് ആരാധകര് അനേകമായിരുന്നു.
Related News
കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി. വാദം കോടതി തള്ളി; എം ശിവശങ്കറിന് ജാമ്യം
ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ശിവശങ്കറിന് സുപ്രിം കോടതി രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായാണ് ജാമ്യം. കസ്റ്റഡിയിൽ കണ്ണ് ശസ്ത്രക്രിയ ആകാം എന്ന ഇ.ഡി വാദം കോടതി തള്ളി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലാണ്.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സോളാർ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ ഉന്നയിക്കും. സിപിഐഎമ്മും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് അവതരിപ്പിക്കുക. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. എന്നാലിത് ശരണ്യ തള്ളിയിരുന്നു. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ […]
വോട്ടെണ്ണല് ദിനത്തില് ലോക്ക് ഡൗണ് വേണം; ഹര്ജികള് ഇന്ന് ഹൈക്കോടതിയില്
വോട്ടെണ്ണല് ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജികള് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില് മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില് നിയന്ത്രണങ്ങള് ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില് മൂന്ന് ഹര്ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില് തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. ഹര്ജികള് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.