Kerala

പരിയാരത്ത് കണ്ടെത്തിയ കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരണം

പരിയാരത്ത് കണ്ടെത്തിയ സ്വിഫ്റ്റ് കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സജേഷിന്റെ പേരിലുള്ളതു തന്നെയെന്നും പൊലീസ് അറിയിച്ചു. സ്വർണക്കവർച്ച അന്വേഷണ സംഘത്തിന് പരിയാരം പൊലീസ് വിവരങ്ങൾ കൈമാറി.

അർജുൻ ആയങ്കി ഉപയോഗിച്ച കാർ നേരത്തേ അഴീക്കൽ ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന സി. സജേഷാണെന്ന വിവരം പുറത്തുവന്നു. കാർ തന്റേതാണെന്നും ആശുപത്രി ആവശ്യത്തിന് അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും ചൂണ്ടിക്കാട്ടി സജേഷ് കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. സിപിഐഎമ്മിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.