India Kerala

കൂടത്തായ് കൂട്ടക്കൊലപാതകം; ആറ് മരണത്തിലും പൊലീസ് കേസെടുത്തു

കൂടത്തായിയിലെ ‌ കൊലപാതക പരമ്പരയില്‍ അഞ്ച് കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു . ഇതോടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണത്തിലും പൊലീസ് കേസെടുത്തു. സിലിയുടെ മരണത്തില്‍ ജോളിയെ കൂടാതെ ഷാജിയെന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

5 പേരെ സയനൈഡ് നല്‍കിയും അന്നമ്മയെ കീടനാശിനി നല്‍കിയുമാണ് കൊന്നതെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. റോയിയുടേത് ഒഴികെയുള്ള അഞ്ച് കൊലപാതകങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷിക്കും.