കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പി.ജെ ജോസഫ്. മാണിയുള്ളപ്പോഴുള്ള എല്ലാ സീറ്റും വേണം. കോണ്‍ഗ്രസുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ദിശബോധമില്ലാത്ത നേതാവണ് ജോസ് കെ മാണിയെന്നും പിജെ ജോസ്ഫ്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് കെ മാണി മാണി വിഭാഗത്തെ പരാജയപ്പെടുത്തണം. ദിശാ ബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പ് വള്ളമാണ് ജോസ് കെ. മാണി. അത് ഏത് സമയത്തും മുങ്ങാം. ഇവിടുന്ന് മുങ്ങി പാലായില്‍ പൊങ്ങിയാല്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് അറിയില്ല. പി.ജെ ജോസഫ് പറഞ്ഞു.
