India Kerala

രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം വാങ്ങിക്കാതിരുന്നത് ധിക്കാരപരമായ നിലപാടെന്ന് പി.ജെ ജോസഫ് . പക്വത ഇല്ലാത്തതുകൊണ്ടാണ് ജോസ് കെ. മാണി ഇപ്പോഴും പല പ്രസ്താവനകള്‍ നടത്തുന്നതെന്നും ജോസഫ് പറഞ്ഞു. അല്‍പസമയത്തിനകം ജോസഫ് വിഭാഗം കോട്ടയത്ത് യോഗം ചേരും.

ചിഹ്നം സംബന്ധിച്ചും സ്ഥാനാര്‍ഥിയുടെ കാര്യത്തിലും നല്‍കിയ ഉറപ്പ് യു.ഡി.എഫ് നേതാക്കള്‍ പാലിച്ചില്ലെന്ന് ജോസ് കെ. മാണി ആരോപിച്ചു. മറ്റുവിഭാഗങ്ങള്‍ ധാരണ പാലിച്ചില്ല. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. പരാജയ കാരണങ്ങള്‍ വസ്തുനിഷ്ടമായി കണ്ടെത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.