ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.
Related News
ജാമ്യ വ്യവസ്ഥയില് ഇളവ്; ചന്ദ്രശേഖര് ആസാദ് ഡല്ഹിയില്
ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെ ഡൽഹിയിലെത്തിയ ആസാദ് ആദ്യമെത്തിയത് പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ജാമിഅ മില്ലിയ സർവകലാശാലയിലും സമരം തുടരുന്ന ഷാഹിൻ ബാഗിലെ സമരപന്തലിലുമാണ്. ഷാഹിൻ ബാഗ് മാതൃകയിൽ ആയിരക്കണക്കിന് സമരപന്തലുകൾ രാജ്യത്തുടനീളം തീർക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. നേരത്തെ കടുത്ത ഉപാധികളോടെയാണ് ഡല്ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ചന്ദ്രശേഖര് ആസാദിനെ കഴിഞ്ഞ ഡിസംബര് 21ന് ഡല്ഹിയില് നടന്ന […]
ദേശീയ പാതയോരത്തെ ഭൂമി സ്വകാര്യ കുത്തകകള്ക്ക്; അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തിന്റെ പൊതുസ്വത്ത് സര്ക്കാര് സ്വകാര്യ കുത്തകകള്ക്ക് തീറെഴുതുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലുള്ള നാഷണല് ഹൈവേ, സ്റ്റേറ്റ് ഹൈവേകളോട് ചേര്ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില് വഴിയോര വിശ്രമ കേന്ദ്രങ്ങള് നിര്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്ക്ക് തീറെഴുതുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില് ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന് ഓയില് കോര്പറേഷന്റെ പ്രൊപ്പോസല് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്ക്ക് ഈ സ്ഥലം നല്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിന്റെ […]
പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാർ ഉത്തരവ്; നിലപാട് തേടി സുപ്രിം കോടതി
പരോൾ ലഭിച്ചവർ ഈ മാസം 26 ന് ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് തേടി സുപ്രിം കോടതി. നാളെ രാവിലെ 10.30 ന് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് സർക്കാരിന്സുപ്രിംകോടതി നോട്ടിസ് നൽകി. പൊതുതാൽപര്യഹർജിയിലാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം, കേരളത്തിലെ തടവുപുള്ളിയുടെ പരോൾ സുപ്രിം കോടതിയുടെ മറ്റൊരു ബെഞ്ച് നീട്ടി. തൃശൂർ സ്വദേശി രഞ്ജിത്തിന്റെ പരോളാണ് അടുത്ത മാസം 31 വരെ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് […]