India Kerala

പിറവത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

പിറവത്ത് പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബേസില്‍.

ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും 6 കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പുഴയിലിറങ്ങി ബേസിലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് ഫയര്‍ഫോഴ്സും മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ വലിയ പള്ളിയ്ക്ക് സമീപം മങ്കിടി കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.